Thrissur

തൃശൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; 45 പേര്‍ രോഗമുക്തിനേടി

തൃശൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; 45 പേര്‍ രോഗമുക്തിനേടി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ രോഗമുക്തരായി. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെണ്‍കുട്ടി), ആലപ്പുഴയില്‍ നിന്ന് വന്ന കുടുംബാംഗവുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അന്നമനട സ്വദേശി (47, പുരുഷന്‍), സമ്പര്‍ക്കം മൂലം രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി (31, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68, പുരുഷന്‍), കുവൈറ്റില്‍ നിന്ന് വന്ന കുടുംബാംഗവുമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എടത്തിരിത്തി സ്വദേശി (47, സ്ത്രീ), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുതുക്കാട് സ്വദേശി ( 35, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊരട്ടി സ്വദേശി (63, സ്ത്രീ), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂര്‍ക്കര സ്വദേശി (35, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ (20, പുരുഷന്‍), (50, പുരുഷന്‍), പട്ടാമ്പി മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ പാഞ്ഞാള്‍ സ്വദേശി (38, പുരുഷന്‍), ചൂണ്ടല്‍ സ്വദേശികളായ (32, 16, 21 വയസ്സുളള പുരുഷന്‍മാര്‍), ദേശമംഗലം സ്വദേശി (49, പുരുഷന്‍), കടവല്ലൂര്‍ സ്വദേശി(49, പുരുഷന്‍), വള്ളത്തോള്‍ നഗര്‍ സ്വദേശി (56, പുരുഷന്‍), ജൂണ്‍ 18 ന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍ (31, പുരുഷന്‍), ജൂണ്‍ 21 ന് തിരുവനന്തപുരത്ത് നിന്ന് വന്ന ബിഎസ്എഫ് ജവാന്‍ (37, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍(37, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍ (56, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍ (31, പുരുഷന്‍), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍(42, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍ (51, പുരുഷന്‍), ജൂലൈ 1 ന് സൗദിയില്‍ നിന്ന് വന്ന എസ്എന്‍പുരം സ്വദേശി (42, പുരുഷന്‍), ജൂലൈ 3 ന് ദുബായില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (40, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി (38, പുരുഷന്‍), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചാമക്കാല സ്വദേശി (52, പുരുഷന്‍), ജൂണ്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (26, പുരുഷന്‍), ജൂലൈ 6 ന് ദുബായില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി (37, പുരുഷന്‍), ജൂലൈ 14 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (28, സ്ത്രീ), ജൂലൈ 1 ന് ഖത്തറില്‍ നിന്ന് വന്ന കരുമാത്ര സ്വദേശി (22, പുരുഷന്‍), ജൂലൈ 6 ന് ജിദ്ദയില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി (36, പുരുഷന്‍), ജൂലൈ 14 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (33, പുരുഷന്‍), ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന പോട്ട സ്വദേശി (56, പുരുഷന്‍), ജൂലൈ 1 ന് ദുബായില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (31, പുരുഷന്‍), ജൂലൈ 6 ന് ബിഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (24, പുരുഷന്‍), ജൂലൈ 6 ന് ബിഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (52, പുരുഷന്‍), ജൂലൈ 14 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (43, പുരുഷന്‍), ജൂലൈ 6 ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (29, പുരുഷന്‍), ജൂലൈ 10 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കടവല്ലൂര്‍ സ്വദേശി (29, പുരുഷന്‍), എന്നിങ്ങനെ ജില്ലയില്‍ ആകെ 42 കേസ്സുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 866 ആയി. ഇതു വരെ രോഗമുക്തരായവര്‍ 545 ആണ്. രോഗം സ്ഥിരീകരിച്ച 302 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13,515 പേരില്‍ 13,184 പേര്‍ വീടുകളിലും 331 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 85 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 862 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1,303 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഇന്ന് 364 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 20,747 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 17,745 സാംപിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 3002 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9,235 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു. ഇന്ന് 380 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51,559 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 97 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. അതേസമയം ഇന്ന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു.




Next Story

RELATED STORIES

Share it