ചേന്ദംഗിരി പാടം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി
ചേര്യേക്കര നിവാസികള്‍ക്ക് കുന്നത്തേരി മാരേക്കാട് റോഡിലേക്ക് എത്തുവാന്‍ ചേന്ദംഗിരി പാടത്തെ വെള്ളം വന്ന് നിറയുന്ന ദുര്‍ഘട വഴിയിലൂടെ ഇനി സഞ്ചരിക്കേണ്ടതില്ല.

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ ചേന്ദംഗിരി പാടത്തിന് നടുവിലൂടെയുള്ള റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി. ചേര്യേക്കര നിവാസികള്‍ക്ക് കുന്നത്തേരി മാരേക്കാട് റോഡിലേക്ക് എത്തുവാന്‍ ചേന്ദംഗിരി പാടത്തെ വെള്ളം വന്ന് നിറയുന്ന ദുര്‍ഘട വഴിയിലൂടെ ഇനി സഞ്ചരിക്കേണ്ടതില്ല.മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ 2015-16ല്‍ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പണിക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്നുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ നിന്നും വകയിരുത്തിയ നാലര ലക്ഷം രൂപയും റോഡ് കെട്ടി ഉയര്‍ത്തി സഞ്ചാര യോഗ്യമാക്കുന്നതിനായി ചിലവഴിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഉണ്ണികൃഷ്ണന്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപയും റോഡിന്റെ നിര്‍മാണത്തിന് വേണ്ടി അനുവദിച്ചു. വീണ്ടും പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന്റെ ഫണ്ട് രണ്ടര ലക്ഷവും ചേര്‍ത്താണ് പണികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
RELATED STORIES
ക്ഷീരപഥത്തില്‍ ഡോനട്ടിന്റെ ആകൃതിയില്‍ തമോഗര്‍ത്തം; ആദ്യ ചിത്രങ്ങള്‍...
13 May 2022 5:05 AM GMTഅമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി...
20 April 2022 3:56 PM GMTമൂന്നുപേരുമായി ഏഴ് മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂര്‍; 'സമുദ്രയാന്‍'...
27 March 2022 4:18 PM GMTചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ...
11 March 2022 3:45 PM GMTഹൈപ്പര്‍ലൂപ്പില്‍ മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില്‍ കമ്പനി...
25 Feb 2022 3:44 PM GMTടോംഗ അഗ്നിപര്‍വത സ്ഫോടനം നൂറുകണക്കിന് ഹിരോഷിമകള്‍ക്ക് തുല്യം; നാസ...
24 Jan 2022 9:51 AM GMT