Thrissur

കോണ്‍ഗ്രസ് മാള ടൗണില്‍ ഉപവാസ സമരം നടത്തി

ഉപവാസ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് മാള ടൗണില്‍ ഉപവാസ സമരം നടത്തി
X

മാള: സിപിഎമ്മിന്റ അക്രമ രാഷ്ട്രീയത്തിനെതിരേ മാള ടൗണില്‍ മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉപവാസ സമരം നടത്തി. ഉപവാസ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു.

കെപിസിസി സെക്രട്ടറി ടി യു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ ഡിസിസി സെക്രട്ടറിമാരായ എ എ അഷറഫ്, വി എ അബ്ദുല്‍ കരീം, ബ്ലോക്ക് പ്രസിഡന്റ് പി ഡി ജോസ്, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്‍ കെന്നഡി പങ്കെടുത്തു.

വക്കച്ചന്‍ അമ്പൂക്കന്‍, കെ എം പുരുഷോത്തമന്‍, ജോഷി കാഞ്ഞൂത്തറ, സന്തോഷ് ആത്തപ്പിള്ളി, കെ വി അപ്പുക്കുട്ടന്‍, ടെസി ടൈറ്റസ്, ബഷീര്‍ തെക്കത്ത്, ഹക്കീം മാമ്പ്ര, ഡേവിസ് ടൈറ്റസ്, ഷിഗില്‍ ചാക്കോ, ഔസേപ്പച്ചന്‍ ജോസ്, വി എസ് ആദിത്യന്‍, കൃഷ്ണകുമാര്‍, സാജന്‍ കൊടിയന്‍, ബൂത്ത് വാര്‍ഡ് പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it