കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൃശൂര്‍ സ്വദേശി മരിച്ചു
BY BSR1 April 2020 5:15 PM GMT
![കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൃശൂര്‍ സ്വദേശി മരിച്ചു കൊവിഡ് നിരീക്ഷണത്തിലിരിക്കേ തൃശൂര്‍ സ്വദേശി മരിച്ചു](https://www.thejasnews.com/h-upload/2020/04/01/102968-thrissur.jpg)
X
BSR1 April 2020 5:15 PM GMT
മാള(തൃശൂര്‍): കൊവിഡ് നിരീക്ഷണത്തിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. കൊടിയന്‍ പരേതനായ ലോനപ്പന്റെ മകന്‍ ആന്റണി(തുര്‍ക്ക ഡേവിസ്-53) ആണ് മരിച്ചത്. കൊവിഡ് 19 അല്ല മരണകാരണം. കിഡ്‌നികള്‍ക്ക് തകരാറും അമിത തോതിലുള്ള കൊളസ്‌ട്രോളുമുണ്ടായിരുന്നു. അവിവാഹിതനാണ്. കുടുംബ സ്വത്ത് വാങ്ങിയശേഷം വാടകയ്ക്കു താമസിക്കുന്ന പ്രകൃതമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കേ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. വയറിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോള്‍ താന്‍ ഒരു മാസം മുമ്പ് ദുബയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റൈനിലാക്കുകയായിരുന്നു. കുഴൂര്‍ മേരീ ഇമ്മാകുലേറ്റ് ദേവാലയ സെമിത്തേരിയില്‍ കൊവിഡ് 19 മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT