Thrissur

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; അതിരപ്പള്ളിയും വാഴച്ചാലും നാളെ അടക്കും

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; അതിരപ്പള്ളിയും വാഴച്ചാലും നാളെ അടക്കും
X

തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് അടച്ചിടുക. വിനോദസഞ്ചാരികളെ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍ നിന്നും മലക്കപ്പാറ ചെക്ക്‌പോസ്റ്റില്‍ നിന്നും കടത്തിവിടില്ല. അന്തര്‍സംസ്ഥാന യാത്ര രാവിലെ ആറു മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെയായി നിജപ്പെടുത്തി. അതേസമയം കെഎസ്ആര്‍ടിസി സര്‍വീസ് തുടരും.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിലങ്ങന്‍കുന്ന്, പൂമല ഡാം, ഏനമ്മാവ് നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മഴ മുന്നറിയിപ്പ് പിന്‍വലിക്കുംവരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തൃശൂരില്‍ 20നും 21നുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 22, 24 തിയ്യതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.



Next Story

RELATED STORIES

Share it