സപ്ലൈകോ മാര്‍ക്കറ്റില്‍ സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ വില

മാള(തൃശ്ശൂര്‍): സപ്ലൈകോ മാര്‍ക്കറ്റില്‍ സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ വിലയെന്ന് ആക്ഷേപം. പൊട്ടു കടല ഒരു കിലോഗ്രാമിന് സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും 100 രൂപ മുതല്‍ 110 രൂപ വരെ ഈടാക്കുമ്പോള്‍ സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ 220.85 രൂപയാണ് ഈടാക്കുന്നത്. സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ 240 രൂപ പരമാവധി വിലയിട്ടാണ് 220.85 രൂപയ്ക്കു വില്‍പ്പന നടത്തുന്നത്. കൊച്ചുകടവ് സ്വദേശിയോട് മാളയിലെ സ്വകാര്യ സൂപര്‍ മാര്‍ക്കറ്റില്‍ നിന്നു 250 ഗ്രാമിന്റെ രണ്ട് പായ്ക്കറ്റ് പൊട്ടു കടല വാങ്ങിയപ്പോള്‍ ഈടാക്കിയത് ഓരോ പായ്ക്കറ്റിനും 27.50 രൂപ പ്രകാരമാണ്.
അതേദിവസം തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ പാറപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോയില്‍ നിന്നു 200 ഗ്രാമിന്റെ രണ്ട് പായ്ക്കറ്റ് പൊട്ടു കടല വാങ്ങിയതിനു ഓരോന്നിനും 44.17 രൂപ പ്രകാരമാണ് ഈടാക്കിയത്. പരസ്പരം അറിയാതെയാണ് വാങ്ങിയത് എന്നതിനാലാണ് വില വ്യത്യാസം ശ്രദ്ധിക്കാനായത്. ഇരട്ടിയിലധികം വില വ്യത്യാസമാണിതിലൂടെ മനസ്സിലാക്കാനായത്. അതേസമയം, പാറപ്പുറത്തുള്ള സ്വകാര്യ സൂപര്‍ മാര്‍ക്കറ്റില്‍ 100 രൂപയാണ് ഒരു കിലോഗ്രാം പൊട്ടു കടലയ്ക്ക് ഈടാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ ഒരു രൂപയെങ്കിലും കുറഞ്ഞിരിക്കേണ്ട സ്ഥാനത്താണ് ഇരട്ടിയിലധികം വില ഈടാക്കുന്നത്. അല്‍പ്പം ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുവിനാണ് ഇത്തരത്തില്‍ അമിത വിലയീടാക്കുന്നത്. സപ്ലൈകോ ഉദ്യോഗസ്ഥരും സര്‍ക്കാരും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Price more than private shops in Supplyco market
RELATED STORIES
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMT