ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ ചൊല്ലി മാള ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷ പ്രതിഷേധം
കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കമ്മിറ്റിക്കിടെ പ്രതിഷേധിച്ചത്.

മാള: മാള ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷ പ്രതിഷേധം. കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കമ്മിറ്റിക്കിടെ പ്രതിഷേധിച്ചത്.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോഷി കാഞ്ഞൂത്തറയുടെ നേതൃത്വത്തില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്ലാക്കാര്‍ഡുകളുമായി യോഗനടപടികള്‍ക്കിടെ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ഇറങ്ങിപ്പോവുകയുമായിരുന്നു. ഹൈക്കോടതി പരിഗണയിലിരിക്കെ തിടുക്കപ്പെട്ട് ബോര്‍ഡുകള്‍ നശിപ്പിച്ചത് ആസൂത്രിതമാണെന്നും ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്ത് മാളയിലെ യുവാക്കളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കോണ്‍ഗ്രസ് അംഗങ്ങളായ ജോഷി കാഞ്ഞൂത്തറ, ജിയോ ജോര്‍ജ് കൊടിയന്‍, അമ്പിളി സജീവ്, യദുകൃഷ്ണ, ലിസി സേവ്യര്‍, സി എല്‍ ബാബു എന്നിവരാണ് പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ചിറങ്ങി പോയത്.
RELATED STORIES
മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്‍തോട്- കോതി കേസുകള്‍ പിന്‍വലിക്കണം: കെ ഷമീര്‍
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMTമികച്ച ചിത്രകാരനുള്ള മലയാള പുരസ്കാരം ശ്രീകുമാര്‍ മാവൂരിന്
31 Jan 2023 3:55 AM GMTതൃശൂര്‍ വെടിക്കെട്ടപകടം; പരിക്കേറ്റയാള്‍ മരിച്ചു
31 Jan 2023 3:09 AM GMT