എല്‍ഡിഎഫിന് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെട്ട സംഘടനയുടെ നോട്ടീസ്

മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘടനയുടെ നോട്ടീസ് ചര്‍ച്ചയാവുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിയും മാള ബ്ലോക്ക് പഞ്ചായത്തംഗവും കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ എ എ അഷറഫ് അടങ്ങുന്ന കമ്മിറ്റിയാണ് ഇടതു സ്ഥാനാര്‍ഥിക്ക് അനുകൂലമായി തീരുമാനമെടുത്തത്. കൊടുങ്ങല്ലൂര്‍, കുന്ദംകുളം നിയോജക മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പരസ്യമായി പിന്തുണക്കാനും അവരുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നുമാണ് കേരള മുസ് ലിം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നോട്ടീസിലുള്ളത്. മണ്ഡലത്തിലുടനീളം അച്ചടിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും നോട്ടീസ് വ്യാപരമായി പ്രചരിക്കുന്നുണ്ട്. ജമാഅത്ത് കൗണ്‍സിലിന്റെ വര്‍ക്കിങ് പ്രസിഡന്റ് എ എം ഹാരിസ് നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും നോട്ടീസില്‍ പറയുന്നുണ്ട്.

മറ്റ് നിയോജക മണ്ഡലങ്ങളില്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്നതിനായി നാളെ കൊച്ചിയില്‍ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും അറിയിപ്പില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ് ലിം സമുദായത്തില്‍ നിന്നും എട്ടുപേരെ മാത്രം മല്‍സരിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായത്തില്‍ നിന്നു 22 പേരെ ഉള്‍പ്പെടുത്തിയത് കടുത്ത പക്ഷപാതപരമാണെന്നും അതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും സംസ്ഥാന കമ്മിറ്റി പറയുന്നു. നിയോജക മണ്ഡലത്തില്‍ നോട്ടീസ് വലിയ ചര്‍ച്ചയായിരിക്കയാണ്.
Kerala Muslim Jamaath Council support LDF
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില് ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT