Thrissur

കണ്ടല്‍കാടൊരുക്കാം ഭൂമിക്കൊരു കൂടൊരുക്കാം പദ്ധതിക്ക് വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തുടക്കമായി

പെഴുംകാട് ചീപ്പുംചിറയില്‍ ആരംഭിക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രത്തോടനുബന്ധിച്ച് 2000 കണ്ടല്‍ തൈകള്‍ നട്ട് പരിപാലിക്കുന്ന ബൃഹദ്പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് കണ്ടല്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

കണ്ടല്‍കാടൊരുക്കാം ഭൂമിക്കൊരു കൂടൊരുക്കാം പദ്ധതിക്ക് വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തുടക്കമായി
X

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് കണ്ടല്‍ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കണ്ടല്‍കാടൊരുക്കാം ഭൂമിക്കൊരു കൂടൊരുക്കാം പദ്ധതിക്ക് തുടക്കമായി.കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഫണ്ട് പ്രയോജനപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്‍, സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പെഴുംകാട് ചീപ്പുംചിറയില്‍ ആരംഭിക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രത്തോടനുബന്ധിച്ച് 2000 കണ്ടല്‍ തൈകള്‍ നട്ട് പരിപാലിക്കുന്ന ബൃഹദ്പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് കണ്ടല്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂജന ബാബു അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഷറഫുദ്ദീന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സദക്കത്തുല്ല, എം എച്ച് ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ റിഷി, അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫെബിന്‍ ഫ്രാന്‍സിസ്, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളായി തിരഞ്ഞെടുത്തതില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4,20,000 രൂപ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ധാരാളം ഉപ്പ് ജല തടാകങ്ങളും ജലാശയങ്ങളുമുള്ള വെള്ളാങ്ങല്ലൂരിന്റെ ജൈവ വൈവിധ്യ സമ്പത്തും മത്സ്യസമ്പത്തും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it