നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
BY NSH10 March 2022 3:49 PM GMT

X
NSH10 March 2022 3:49 PM GMT
തൃശൂര്‍: നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍- മഞ്ജു ദമ്പതികളുടെ ഏക മകന്‍ നമസ് (ഒരു വയസും രണ്ടുമാസവും) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്ത് കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു.
ആരും ഇത് കണ്ടില്ല. കുഞ്ഞ് അസ്വസ്ഥത കാണിക്കുന്നതുകണ്ട് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ നെല്ലിക്ക കുടുങ്ങിയെന്ന് മനസ്സിലായത്. കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
Next Story
RELATED STORIES
ടീസ്റ്റ സെതല്വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMTനാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില് കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്പ്പനയും; രണ്ടുപേര് അറസ്റ്റില്
25 Jun 2022 4:16 PM GMTഇവര് പുണ്യ ഭൂമിയിലെ മാലാഖമാര്
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില് പുതിയ സര്ക്കാര് രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല് ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്ത്ത സംഭവം: മാളയില്...
25 Jun 2022 3:07 PM GMT