Thrissur

ചാവക്കാട് നാലു പേര്‍ക്ക് വെട്ടേറ്റു

പുന്ന പുതിയ വീട്ടില്‍ നൗഷാദ്, വിജീഷ്, സുരേഷ്, നിഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ചാവക്കാട് നാലു പേര്‍ക്ക് വെട്ടേറ്റു
X

ചാവക്കാട്: പുന്നയില്‍ മാരകായുധങ്ങളുമായെത്തിയ സംഘം നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുന്ന പുതിയ വീട്ടില്‍ നൗഷാദ്, വിജീഷ്, സുരേഷ്, നിഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം. നാലു പേരേയും ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കെത്തിച്ചു. നൗഷാദിന് കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടു ബൈക്കുകളിലെത്തിയ മുഖംമൂടിധാരികളാണ് ആക്രമണം നടത്തിയത്.

ചാവക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദ് എന്നറിയപ്പെടുന്ന പുതിയ വീട്ടില്‍ നൗഷാദ് നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണോ എന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്.

Next Story

RELATED STORIES

Share it