പറന്നുവന്ന മയില്‍ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

തൃശൂര്‍: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ പറന്നുവന്ന മയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന്‍ പ്രമോഷ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണ (26) ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. ഇന്ന് രാവിലെയാണ് അപകടം. അയ്യന്തോള്‍- പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലായിരുന്നു അപകടം.
ഇവര്‍ ബൈക്കില്‍ പോവുമ്പോള്‍ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോഷിന്റെ നെഞ്ചില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും പിന്നീട് സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോവുമ്പോഴായിരുന്നു അപകടം.
ധനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണയുടെയും ധനേഷിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനായിരുന്നു മരിച്ച യുവാവ്. നാലുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അപകടത്തില്‍ മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്റ്റ് സിഐയുടേയും എസ്‌ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു.
RELATED STORIES
കേരളത്തില് ബലി പെരുന്നാള് ജൂലൈ 10ന്
30 Jun 2022 2:22 PM GMTഉദയ്പൂര് കൊലപാതകം: പ്രചരിച്ചത് ഊഹാപോഹങ്ങള്; 'ഭീകര'സംഘടനാ...
30 Jun 2022 2:20 PM GMTവിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി...
30 Jun 2022 2:16 PM GMTലയണ്സ് ഡിസ്ട്രിക്ട് 318 സി പീഡിയാട്രിക് കാന്സര് പാലിയേറ്റീവ് കെയര് ...
30 Jun 2022 2:04 PM GMTവ്യാജ സ്വര്ണം പണയം വെച്ച് സഹകരണ ബാങ്കില് നിന്നും ഏഴ് ലക്ഷത്തോളം...
30 Jun 2022 2:03 PM GMTവെള്ളാങ്കല്ലൂര് ഗ്രാമപ്പഞ്ചായത്തില് നെതര്ലാന്ഡ് സംഘം സന്ദര്ശനം...
30 Jun 2022 2:00 PM GMT