കുഴിക്കാട്ടുശ്ശേരി ആശുപത്രിക്ക് മുന്നില്‍ വാഹനാപകടം; ആളപായമില്ല
ആളൂര്‍ ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് ജങ്ഷനിലെ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ തട്ടിയ ശേഷം മുന്നോട്ട് നീങ്ങി സമീപത്തുണ്ടായിരുന്ന കടയുടെ മുന്നില്‍ വച്ച മറ്റൊരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
BY SRF28 Aug 2020 12:19 PM GMT

X
SRF28 Aug 2020 12:19 PM GMT
മാള: കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ആശുപത്രിക്കു മുന്നില്‍ വാഹനാപകടം. ആളപായമില്ല. ആളൂര്‍ ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് ജങ്ഷനിലെ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ തട്ടിയ ശേഷം മുന്നോട്ട് നീങ്ങി സമീപത്തുണ്ടായിരുന്ന കടയുടെ മുന്നില്‍ വച്ച മറ്റൊരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് രണ്ട് ഇലക്ട്രിക് പോസ്റ്റ്, സൂചനാ ബോര്‍ഡ് എന്നിവയിലിടിച്ചാണ് നിന്നത്. വൈദുത കമ്പികള്‍ പൊട്ടിവീണെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
ആളൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. വാഹനത്തില്‍ നിന്ന് മദ്യത്തോടു കൂടിയ ഉപയോഗിച്ച കുപ്പി, വെള്ളം കുപ്പി, അച്ചാര്‍, ഷവര്‍മ എന്നിവ കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വൈദ്യുതി വിതരണം പിന്നീട് പുനസ്ഥാപിച്ചു.
Next Story
RELATED STORIES
ഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMTഅവിശ്വാസ വോട്ടെടുപ്പ്: ഉദ്ദവ് താക്കറെ സുപ്രിംകോടതിയില്; ഹരജി ഇന്ന്...
29 Jun 2022 5:55 AM GMTകൊവിഡ്:രാജ്യത്ത് 14506 പുതിയ രോഗികള്;ജാഗ്രതാ നിര്ദ്ദേശവുമായി ആരോഗ്യ...
29 Jun 2022 5:25 AM GMTമഹാരാഷ്ട്ര നിയമസഭയില് നാളെ അവിശ്വാസവോട്ടെടുപ്പ്
29 Jun 2022 3:37 AM GMTഉദയ്പൂര് കൊലപാതകം: രാജസ്ഥാനില് ഒരു മാസത്തേക്ക് നിരോധനാജ്ഞ
29 Jun 2022 1:40 AM GMT