കരിങ്ങോള്‍ച്ചിറയില്‍ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാന്‍ ഇറങ്ങിയ ഒന്‍പതാം ക്ലാസുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
പിണ്ടാണി സ്വദേശി പനങ്കായി സലാമിന്റെ മകന്‍ സഹദാണ് മരിച്ചത്.
BY SRF27 Aug 2022 2:53 PM GMT
X
SRF27 Aug 2022 2:53 PM GMT
മാള: പുത്തന്‍ചിറ കടുപ്പൂക്കര ചേര്യേക്കര പാലത്തിന് സമീപം ചിറയില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. പിണ്ടാണി സ്വദേശി പനങ്കായി സലാമിന്റെ മകന്‍ സഹദാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ സുഹൃത്തുക്കളുമൊത്ത് ചിറ കാണാന്‍ എത്തിയതായിരുന്നു്. കൂട്ടുകാരന്റെ ചെരുപ്പ് വെള്ളത്തില്‍ വീണപ്പോള്‍ എടുക്കാന്‍ ചിറയില്‍ ഇറങ്ങിയ സഹദ് മുങ്ങിപ്പോവുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാള സബ് ഇന്‍സ്‌പെക്റ്റര്‍ രമ്യ കാര്‍ത്തികേയന്‍, അഗ്‌നി രക്ഷാ സേന ഓഫിസര്‍ സി എ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തി. ഒന്നര മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തി. മൃതദേഹം മാള സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളൂര്‍ തെക്കുംമുറി ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: സ്വാലിഹ്, ഹസീന.
Next Story