Thiruvananthapuram

നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; പോലിസ് അന്വേഷണം ആരംഭിച്ചു

വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; പോലിസ് അന്വേഷണം ആരംഭിച്ചു
X

തിരുവനന്തപുരം: പോത്തൻകോട് നടുറോഡില്‍ വച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. ഇന്നലെ വൈകീട്ട് പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം.


വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സംഘർഷം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താൻ പോത്തൻകോട് പോലിസിന് കഴിഞ്ഞിട്ടില്ല. സംഭവം നാട്ടുകാർ അറിയിച്ചിട്ടും പോലീസ് സ്ഥലത്ത് എത്തിയില്ലെന്നും ആക്ഷേപമുണ്ട്.

Next Story

RELATED STORIES

Share it