Thiruvananthapuram

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; അക്രമി കസ്റ്റഡിയില്‍, യുവതി അതീവ ഗുരുതരാവസ്ഥയില്‍

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; അക്രമി കസ്റ്റഡിയില്‍, യുവതി അതീവ ഗുരുതരാവസ്ഥയില്‍
X

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ആരോഗ്യനില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുരേഷ് കുമാര്‍ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് റെയില്‍വേ പോലിസ് അറിയിച്ചു. കൊച്ചുവേളിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം.

ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിന്‍ നിര്‍ത്തി അതില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനില്‍ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പോലിസിനുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തത്.






Next Story

RELATED STORIES

Share it