പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍
BY RSN14 July 2020 3:49 PM GMT

X
RSN14 July 2020 3:49 PM GMT
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു (34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവിന്റെ വീടിന് സമീപം കഴിഞ്ഞ ആറു മാസമായി ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്ന വിധോവനുമായി സിന്ധു അടുപ്പത്തിലാകുകയും 10 ഉം, 6 ഉം വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ ഒമ്പതിന് രാവിലെ പത്ത് മണിയോടെ ഒളിച്ചോടുകയുമായിരുന്നു. മക്കളില്‍ നിന്നും വിവരം മനസിലാക്കിയ പൊലീസ് സിന്ധു വിധോവനോടൊപ്പമുണ്ടെന്ന് ഉറപ്പിക്കുകയും ആ ദിശയിലേക്ക് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില്‍ പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMT