സുള്ളി ഡീല്‍സ്: സംഘപരിവാറിനുള്ള കുഴലൂത്താണ് ഫെമിനിസ്റ്റ് പൊതുസമൂഹത്തിന്റെ മൗനം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: സുള്ളി ഡീല്‍സ് വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘപരിവാറിനുള്ള കുഴലൂത്താണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍. ഗിറ്റ്ഹബ്ബ് വെബ്‌സൈറ്റിലൂടെ സുള്ളി ഡീല്‍സ് എന്നപേരില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ലൈംഗികവും വംശീയവുമായ അതിക്രമങ്ങള്‍ക്കെതിരേ പൊതുസമൂഹം പുലര്‍ത്തുന്ന മൗനം പരിഹാസ്യമാണ്.
മുസ്‌ലിം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടേണ്ടവരാണെന്ന ഹിന്ദുത്വശക്തികളുടെ ആഹ്വാനങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇത്തരത്തിലുള്ള നടപടികള്‍. എന്നാല്‍, സ്ത്രീ അതിക്രമങ്ങള്‍ക്കെതിരേ നിലക്കൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന ലിബറല്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് മുന്നോട്ടുപോവുന്നത്. ഡല്‍ഹി പോലിസ് കേസെടുത്തിട്ട് പോലും ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘപരിവാറിനുള്ള കുഴലൂത്ത് തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ദുബയ് വിമാനത്താവളത്തില് യാത്ര ചെയ്യാന് ഇനി പാസ്പോര്ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില് സ്കോളര്ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില് വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMTബഹ്റൈനില് മലയാളിയെ മരിച്ച നിലയില് കണ്ടെത്തി
5 Sep 2023 6:16 PM GMTബഹ്റൈനില് വാഹനാപകടം; നാലു മലയാളികള് ഉള്പ്പെടെ അഞ്ചുപേര് മരിച്ചു
2 Sep 2023 3:45 AM GMT