Thiruvananthapuram

വിഴിഞ്ഞം തീരത്ത് നിന്ന് പോയ ഏഴ് വളളങ്ങള്‍ മടങ്ങി എത്തിയില്ല; തിരച്ചില്‍ ആരംഭിച്ച് തീരസംരക്ഷണസേന

വിഴിഞ്ഞം തീരത്ത് നിന്ന് പോയ ഏഴ് വളളങ്ങള്‍ മടങ്ങി എത്തിയില്ല; തിരച്ചില്‍ ആരംഭിച്ച് തീരസംരക്ഷണസേന
X

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് കടലില്‍ പോയ ഏഴ് വളളങ്ങള്‍ മടങ്ങിയെത്തിയില്ല. ഇന്നലെ 2.15 ന് പോയ വളളങ്ങളാണ് മടങ്ങി എത്താത്. ഇന്ന് പുലര്‍ച്ചെ മടങ്ങി എത്തേണ്ടിരുന്ന വളളങ്ങളില്‍ 27 പേരുണ്ട്. വളളത്തിലുളളവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും വളളത്തിന്റെ ഉടമ പറഞ്ഞു. കടലില്‍ അതിശക്തമായ കാറ്റാണ് അടിക്കുന്നതെന്നും കടലില്‍ നിന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. തീരസംരക്ഷണസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

''അതിശക്തമായ കാറ്റ് അടിച്ചുവെന്നാണ് കടലില്‍ പോയിട്ട് തിരിച്ചെത്തിയവര്‍ പറയുന്നത്. ഈ സമയത്ത് മല്‍സ്യതൊഴിലാളികള്‍ക്ക് വലയിടാനും സാധിച്ചില്ല. വളരെ ഭയത്തോടെ കാത്തിരുന്നാണ് മല്‍സ്യതൊഴിലാളികള്‍ വലയിട്ട് തിരിച്ചെത്തിയത്''-ബോട്ട് ഉടമ പറയുന്നു. നിലവില്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും വിവരം ലഭിച്ചിട്ടില്ല. അവര്‍ തിരച്ചില്‍ നടത്തുകയാണെന്നും എം എല്‍ എ എം.വിന്‍സന്റെ പറഞ്ഞു.




Next Story

RELATED STORIES

Share it