സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വീടുകളില്‍ എസ്ഡിപിഐ പ്രതിഷേധം
കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.

തിരുവനന്തപുരം: സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വീടുകളില്‍ എസ്ഡിപിഐ പ്രതിരോധം തീര്‍ത്തു. മതം നോക്കിയുള്ള പൗരത്വം നിശ്ചയിക്കല്‍ ഭരണഘടനവിരുദ്ധം, സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കുക, പൗരത്വ നിയമം ജനങ്ങളെ വിഭജിക്കാനുള്ള ആര്‍എസ്എസ് തന്ത്രം, പൗരത്വ നിയമ നടപ്പാക്കാന്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എസ്ഡിപിഐ വീടുകളില്‍ പ്രതിഷേധിച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ നിന്നുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്നും പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.
ദേശീയതലത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തകരും അനുഭാവികളും വീടുകളില്‍ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്.

RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT