പോപുലര്‍ ഫ്രണ്ട് നാട്ടൊരുമ: ബാലരാമപുരത്ത് സ്വാഗതസംഘം രൂപീകരിച്ചു
സ്വാഗത സംഘം രക്ഷാധികാരിയായി കമാലുദ്ദീന്‍ ഹാജിയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന ക്യാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ബാലരാമപുരത്ത് സംഘടിപ്പിക്കുന്ന 'നാട്ടൊരുമ'യുടെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രക്ഷാധികാരിയായി കമാലുദ്ദീന്‍ ഹാജിയെ തിരഞ്ഞെടുത്തു. ഹാജ(ചെയര്‍മാന്‍), കബീര്‍(വൈസ് ചെയര്‍മാന്‍), ഒറ്റയാള്‍ സലീം(കണ്‍വീനര്‍), ജലീല്‍(ജോയിന്റ് കണ്‍വീനര്‍), പീരുമുഹമ്മദ് (ഖജാന്‍ജി) തിരഞ്ഞെടുത്തു. സലീം, ഖരീം, നിസാര്‍, മാഹീന്‍, റഹീം, അലി, പീരു എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ശക്തിയോടെ നിലനിര്‍ത്താന്‍ ജാതി-മത-രാഷ്ട്രീയത്തിനതീതമായി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സ്വാഗത സംഘം രക്ഷാധികാരി കമാലുദ്ദീന്‍ ഹാജി പറഞ്ഞു. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ഠൗണ്‍ വാര്‍ഡ് മെമ്പര്‍ എം സക്കീര്‍ ഹുസൈന്‍ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ സഹീര്‍ മാസ്റ്റര്‍, ഒറ്റയാള്‍ സലിം എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT