Thiruvananthapuram

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി മെഡിക്കല്‍ കോളജില്‍ നൂറുകണക്കിന് പേരുടെ അഭിമുഖ പരീക്ഷ; പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവച്ചു

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി മെഡിക്കല്‍ കോളജില്‍ നൂറുകണക്കിന് പേരുടെ അഭിമുഖ പരീക്ഷ;  പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവച്ചു
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തി നൂറുകണക്കിന് പേരെത്തിയത് പ്രതിഷേധത്തിനിടയാക്കി. തിരക്ക് കൂടിയത് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയാക്കിയതോടെ പോലിസെത്തി ഉദ്യോഗാര്‍ഥികളെ പറഞ്ഞ് വിടുകയായിരുന്നു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിവിധ തസ്‌കികളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയത്. സ്റ്റാഫ് നെഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നി പോസ്റ്റുകളിലേക്ക് അഭിമുഖം തീരുമാനിച്ചിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് രാവിലെ മുതല്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. വലിയ ആള്‍ക്കൂട്ടം വന്നതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഉടന്‍ മെഡിക്കല്‍ കോളജ് പോലിസ് ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച ചെയ്ത് അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it