- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
കിളിമാനൂര്‍: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 നാണ് സംഭവം. ഈ സമയം വീട്ടില്‍ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍പിജി ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു.വീട്ടിലെ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തിയമര്‍ന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷന്‍ ഓഫിസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.
പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടറിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകള്‍ കാണുന്നില്ലെന്നും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്പ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT