- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക്ഡൗണില്‍ അതിഥി തൊഴിലാളിക്ഷേമം ഉറപ്പാക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം
അതിഥി തൊഴിലാളികള്‍ക്കു സഹായത്തിനായി ലേബര്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അവശ്യഘട്ടം വന്നാല്‍ തൊഴിലാളികള്‍ ജില്ലാ ലേബര്‍ ഓഫിസിലെ 0471 2783944, 9447440956 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഊര്‍ജിത നടപടികളുമായി ജില്ലാ ഭരണകൂടം. ഇവരുടെ ചികിത്സയും ഭക്ഷണവുമടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതിനുവേണ്ടി കലക്ടര്‍ അധ്യക്ഷയായി ജില്ലാതല ഉദ്യോഗസ്ഥതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കൊവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍ പ്രത്യേക പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ ലുലു മാള്‍ നിര്‍മാണ മേഖലയിലും ലേബര്‍ ക്യാംപിലും പരിശോധന നടത്തി.
260 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 160 പേര്‍ ലേബര്‍ ക്യാംപിലുണ്ട്. തൊഴിലാളികളുമായി ആശയവിനിമയം നടത്തിയ കലക്ടര്‍, ലോക്ക് ഡൗണിലും നിര്‍മാണ ജോലികള്‍ തുടരാമെന്നും നാട്ടിലേക്കു മടങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്നും അവരെ ബോധ്യപ്പെടുത്തി. തൊഴിലാളികള്‍ക്കിടയില്‍ തുടര്‍ച്ചയായ കൊവിഡ് പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതു തടയാന്‍ ഇതിലൂടെ കഴിയും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്താല്‍ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യങ്ങളും കലക്ടര്‍ പരിശോധിച്ചു.
തൊഴിലാളികളെ ഐസൊലേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റി പാര്‍പ്പിക്കുന്നതിനായി ലേബര്‍ ക്യാംപുകളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ കരാറുകാര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ എട്ടു ലേബര്‍ സര്‍ക്കിളുകളിലും അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ തുറക്കും. മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്കു കൊവിഡ് പരിശോധനയ്ക്കും വാക്‌സിനേഷനുമുള്ള സൗകര്യമൊരുക്കും. ഭക്ഷണം ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിക്കും. ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികള്‍ക്കു സഹായത്തിനും മറ്റു വിവരങ്ങള്‍ ലഭിക്കുന്നതിനുമായി ജില്ലാ ലേബര്‍ ഓഫിസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. അവശ്യഘട്ടം വന്നാല്‍ തൊഴിലാളികള്‍ ജില്ലാ ലേബര്‍ ഓഫിസിലെ 0471 2783944, 9447440956 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അവരോട് പറഞ്ഞു.
ജില്ലയിലെ എല്ലാ വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാംപുകളിലും തൊഴിലാളികള്‍ക്കു കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ബോധവത്കരണം നല്‍കുന്നതിനു തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി. വാടക കുടിശികയുടെ പേരില്‍ ജില്ലയില്‍ ഒരിടത്തും ഈ ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ താമസ സ്ഥലം ഒഴിയാന്‍ നിര്‍ബന്ധിക്കരുതെന്ന് കരാറുകാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ലുലു മാള്‍ നിര്‍മാണ മേഖല സന്ദര്‍ശിക്കാനെത്തിയ സംഘത്തില്‍ നെടുമങ്ങാട് സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ശ്വേത നാഗര്‍കോട്ടി, ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ജി വിജയകുമാര്‍ തുടങ്ങിയവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT