Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കള്ള 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കെ എസ് ശബരിനാഥന്‍ കവടിയാറില്‍ മല്‍സരിക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കള്ള 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ കവടിയാറില്‍ മല്‍സരിക്കും. തിരുവന്തപുരം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരന്‍ വ്യക്തമാക്കി. നാളെ മുതല്‍ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ്(ഉള്ളൂര്‍), കെഎസ്‌യു വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുന്‍ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനില്‍കുമാര്‍(കഴക്കൂട്ടം) തുടങ്ങിയവരുള്‍പ്പടെയുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാര്‍ഡ് തലത്തില്‍ തീരുമാനിച്ച സഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഘടക കക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ബാക്കിയുള്ള സീറ്റ് രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.

കോര്‍പ്പറേഷനില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി മൂന്നാമതാണ് കോണ്‍ഗ്രസ്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒന്‍പത് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 10ല്‍ നിന്ന് 51ലെത്തുക എന്നതാണ് ലക്ഷ്യം. ഒരു ഭരണ മാറ്റത്തിന് ഊന്നല്‍ നല്‍കി കൊണ്ടാണ് പ്രവര്‍ത്തനം. 101 വാര്‍ഡുകളിലും രാഷ്ട്രീയ വിശകലനയോഗം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തില്‍ വരുമെന്ന് ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. നാളെ മുതല്‍ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എന്‍ ശക്തന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it