Thiruvananthapuram

ക്ലിഫ് ഹൗസിലേക്കുള്ള ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംഘര്‍ഷം, പോലിസ് ജലപീരങ്കി പ്രയോഗിച്ചു

20 ആശമാരെ അറസ്റ്റുചെയ്തു, നാളെ സംസ്ഥാന വ്യാപക പ്രതിഷേധദിനം

ക്ലിഫ് ഹൗസിലേക്കുള്ള ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംഘര്‍ഷം, പോലിസ് ജലപീരങ്കി പ്രയോഗിച്ചു
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന സമരം ശക്തമാക്കി ആശാ വര്‍ക്കേഴ്സ് അസോസിയേഷന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ടുമാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

പ്രവര്‍ത്തകരെ പോലിസ് ബാരിക്കേഡ് വച്ച് തടയുകയും ജലാപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ചു പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും റിപോര്‍ട്ട് പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്ന് ആശമാര്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it