Thiruvananthapuram

ക്രൈസ്തവ സഭകള്‍ മുസ്‌ലിം വിരോധത്തില്‍ ആര്‍എസ്എസ്സിനോട് മല്‍സരിക്കുന്നു: കൈഫ്

ക്രൈസ്തവ സഭകള്‍ മുസ്‌ലിം വിരോധത്തില്‍ ആര്‍എസ്എസ്സിനോട് മല്‍സരിക്കുന്നു: കൈഫ്
X

തിരുവനന്തപുരം: സമീപകാലത്ത് ചില ക്രൈസ്തവ സഭകള്‍ നടത്തിയ ഇസ്‌ലാമിക വിരുദ്ധ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ്സിന്റെ ഇസ്‌ലാം വിരുദ്ധതയോട് മല്‍സരിക്കുന്നതാണെന്നും അതിന്റെ അവസാന ഉദാഹരണമാണ് പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമെന്നും ഖലീല്‍ അഹ്മദ് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ (കൈഫ്) അഭിപ്രായപ്പെട്ടു.

ഒരു മതസഭയുടെ ഉത്തരവാദിത്വപ്പെട്ട വ്യക്തിയുടെ ഇത്തരം അപക്വമായ പരാമര്‍ശം സ്വന്തം തെറ്റുകളെ മറച്ചുപിടിക്കുന്നതും സംഘപരിവാര പ്രീണനത്തിന്റെ ഭാഗവുമാണ്. ഒരു സമുദായത്തിനെതിരേയുള്ള ഈ വക വിലകുറഞ്ഞ ജല്‍പനങ്ങള്‍ പ്രബുദ്ധ കൈരളി അര്‍ഹിക്കുന്ന അവജ്ഞയോടുകൂടി തള്ളിക്കളയണം. മാനവസൗഹൃദാന്തരീക്ഷത്തിനുമേല്‍ ചൊരിയുന്ന ജനറല്‍ സെക്രട്ടറി അല്‍ ഹാഫിസ് ഷെമീര്‍ അല്‍ ഖാസിമി (പൂവാര്‍) എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it