Pathanamthitta

പുല്ലാട് ചന്തയില്‍ ഒരുമിച്ച് കൂടിയ ആളുകളെ പോലിസ് തിരിച്ചയച്ചു

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം അറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ആളുകള്‍ കൂട്ടം കൂടിയത് പ്രത്യേക സ്‌ക്വാഡിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

പുല്ലാട് ചന്തയില്‍ ഒരുമിച്ച് കൂടിയ ആളുകളെ പോലിസ് തിരിച്ചയച്ചു
X

പത്തനംതിട്ട: പുല്ലാട് ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായി ഒരുമിച്ചു കൂടിയ ആളുകളെ പോലിസെത്തി തിരിച്ചയച്ചു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം അറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ആളുകള്‍ കൂട്ടം കൂടിയത് പ്രത്യേക സ്‌ക്വാഡിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് ജില്ലാകലക്ടര്‍ പി ബി നൂഹിന്റെ ഇടപെടല്‍മൂലം പോലിസ് എത്തി കാര്യഗൗരവം പറഞ്ഞു മനസിലാക്കി ആളുകളെ തിരിച്ചയച്ചത്. പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതു കണ്ടെത്തുന്നതിനായി ജില്ലാഭരണകൂടം പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. തുടര്‍ന്നും ഇത്തരം സ്‌ക്വാഡ് പരിശോധനകള്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it