Pathanamthitta

തോട്ടില്‍ കുളിക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

സീതത്തോട് കൊട്ടമണ്‍ വാറ പുതുപറമ്പില്‍ ഉണ്ണിയുടെ മകള്‍ സി ആര്‍ പൂജ (16) നെയാണ് വീടിനു സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

തോട്ടില്‍ കുളിക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
X

ചിറ്റാര്‍: തോട്ടില്‍ കുളിക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സീതത്തോട് കൊട്ടമണ്‍ വാറ പുതുപറമ്പില്‍ ഉണ്ണിയുടെ മകള്‍ സി ആര്‍ പൂജ (16) നെയാണ് വീടിനു സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ചിറ്റാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനിന്നും പരീക്ഷ കഴിഞ്ഞെത്തി തനിച്ച് തോട്ടില്‍ കുളിക്കാന്‍ പോയ പൂജയെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തൊട്ടില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കുട്ടിക്ക് ഇടയ്ക്ക് മയക്കം വരുന്ന അസുഖം മുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. പൂജ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയമേളയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മാതാവ് അനിത രഞ്ജിത് ഏക സഹോദരനാണ്.




Next Story

RELATED STORIES

Share it