Pathanamthitta

അയൽകൂട്ട യൂണിറ്റുകളെ ബാങ്കുകൾ കൊള്ളയടിക്കുന്നു: നിസാമുദീൻ തച്ചോണം

20 അംഗ യൂണിറ്റിന് ഒരു വർഷക്കാലയളവിൽ നൽകുന്ന ലോണുകൾക്ക് ഒരാളിൽ നിന്ന് നാലായിരവും അതിലധികവും പലിശയാണ് ബാങ്കുകൾ ഒടുക്കുന്നത്. 20 പേരിൽ നിന്ന് ലഭിക്കുന്ന ഭീമമായ പലിശക്ക് പുറമെ യൂണിറ്റ് അംഗങ്ങളുടെ അജ്ഞത മുതലാക്കി വലിയ കൊള്ളയാണ് ബാങ്കുകൾ നടത്തുന്നത്.

അയൽകൂട്ട യൂണിറ്റുകളെ ബാങ്കുകൾ കൊള്ളയടിക്കുന്നു: നിസാമുദീൻ തച്ചോണം
X
എസ്ഡിപിഐ അടൂർ മണ്ഡലം കമ്മിറ്റിയുടെ വാർഷിക അവലോകന യോഗം നിസാമുദീന്‍ തച്ചോണം ഉദ്ഘാടനം ചെയ്യുന്നു

അടൂർ: വനിതാ അയൽപ്പക്ക സംഘങ്ങളെ ബാങ്കുകൾ വയ്പ്പയിനത്തിൽ കൊള്ളയടിക്കുകയാണെന്ന് പ്രത്യാശ സംസ്ഥാന സെക്രട്ടറി നിസാമുദീൻ തച്ചോണം പറഞ്ഞു. എസ്ഡിപിഐ അടൂർ മണ്ഡലം കമ്മിറ്റിയുടെ വാർഷിക അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 അംഗ യൂണിറ്റിന് ഒരു വർഷക്കാലയളവിൽ നൽകുന്ന ലോണുകൾക്ക് ഒരാളിൽ നിന്ന് നാലായിരവും അതിലധികവും പലിശയാണ് ബാങ്കുകൾ ഒടുക്കുന്നത്. 20 പേരിൽ നിന്ന് ലഭിക്കുന്ന ഭീമമായ പലിശക്ക് പുറമെ യൂണിറ്റ് അംഗങ്ങളുടെ അജ്ഞത മുതലാക്കി വലിയ കൊള്ളയാണ് ബാങ്കുകൾ നടത്തുന്നത്.

കലാവിധി തീരുന്നതിന് മുമ്പ് തന്നെ ആദ്യ ലോൺ ക്ലോസ് ചെയ്ത് മറ്റൊരു ലോൺ നൽകുന്നതിലൂടെ വലിയ ചതിവ് നടത്തുകയാണ്. പലിശയെന്ന മഹാവിപത്തിനെ തടയുകയെന്ന മഹത്വരമാണ് പ്രത്യാശ അയൽപക്ക കൂട്ടായ്മയിലുടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടൂർ മേഖലാ പ്രസിഡന്റ് ഷാജി പഴകുളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്, ജില്ലാ ട്രഷറർ റിയാഷ് കുമ്മണ്ണൂർ, പന്തളം മേഖലാ പ്രസിഡന്റ് മുജീബ് ചേരിക്കൽ സംസാരിച്ചു.

Next Story

RELATED STORIES

Share it