സ്വകാര്യ ക്ലബ്ബില്‍ പണം വച്ച് ചീട്ടുകളിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട:സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ച് ചീട്ടുകളിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.പത്തനംതിട്ട എആര്‍ ക്യാംപിലെ എസ്‌ഐ എസ് കെ അനില്‍, പാലക്കാട് പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പോലിസ് ഓഫിസര്‍ അനൂപ് കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ഈ മാസം 16ന് വന്‍ ചീട്ടുകളി സംഘത്തെ പോലിസ് പിടികൂടിയിരുന്നു. പത്തുലക്ഷം രൂപയിലധികം വെച്ചായിരുന്നു ചീട്ടുകളി. 12 പേരാണ് അന്ന് സംഭവസ്ഥലത്തുനിന്നും പിടിയിലായത്. സ്‌റ്റേഷന്‍ ജാമ്യത്തില്‍ 12 പേരെയും വിട്ടയക്കുകയും ചെയ്തു.ഇതില്‍ രണ്ടു പേര്‍ പോലിസുകാരാണെന്ന വിവരം അന്നുതന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഇവര്‍ക്കെതിരെ നടപടി വന്നിരിക്കുന്നത്.
എസ്‌ഐ അനില്‍ മുമ്പും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി നേരിട്ടിട്ടുണ്ട്.റാന്നി പോലിസ് സ്‌റ്റേഷനിലെ സിപിഒയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാംപിലേക്ക് മാറ്റി നിയമിച്ചത്.
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT