ചെങ്ങന്നൂരില്‍ കെ റെയില്‍ കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു; എട്ടുപേര്‍ അറസ്റ്റില്‍
BY NSH3 March 2022 8:39 AM GMT

X
NSH3 March 2022 8:39 AM GMT
പത്തനംതിട്ട: എംസി റോഡിന് സമീപം മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പോലിസ് സംരക്ഷണയില്‍ പാടശേഖരത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിട്ടു. മേഖലയില്‍ കല്ലിടലിനെതിരെ ഒരാഴ്ചയായി പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം കെ റെയില്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പോലിസ് സന്നാഹത്തോടെ കല്ലിടാനെത്തുകയായിരുന്നു. ജനവാസ മേഖലകളിലൂടെയാണ് ഇവിടെ കെ റെയില്‍ കടന്നുപോവുന്നത്. ഇതിനിടെ, ആലുവ ചൊവ്വരയിലും കെ റെയില്‍ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT