Pathanamthitta

ഓമല്ലൂരില്‍ വന്‍തോതില്‍ നിലം നികത്തുന്നതായി പരാതി

നടപടിയെടുക്കാന്‍ തയ്യാറായ വില്ലേജ് ഓഫിസറേയും ഉദ്യോഗസ്ഥരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഓമല്ലൂരില്‍ വന്‍തോതില്‍ നിലം നികത്തുന്നതായി പരാതി
X
ഓമല്ലൂരിലെ സ്വകാര്യആശുപത്രിയോട് ചേര്‍ന്ന പാടം മണ്ണിട്ട് നികത്തിയ നിലയില്‍

പത്തനംതിട്ട: ഓമല്ലൂര്‍ മാര്‍ക്കറ്റ് ജങ്ഷന് സമീപം അധികാരികളുടെ ഒത്താശയോടെ വന്‍തോതില്‍ നിലം നികത്തല്‍ നടക്കുന്നതായി ആരോപണം. ഓമല്ലൂര്‍ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന പാടശേഖരമാണ് വന്‍തോതില്‍ നികത്തുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ തയ്യാറായ വില്ലേജ് ഓഫിസറേയും ഉദ്യോഗസ്ഥരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലം നികത്തലിനെതിരേ പരാതികൊടുത്തിട്ടും ഓമല്ലൂര്‍ പഞ്ചായത്ത് നടപടി കൈക്കൊണ്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അനധികൃത നിലം നികത്തലിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഓമല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ലിനുമാത്യു മള്ളേത്ത് ആറിയിച്ചു.

Next Story

RELATED STORIES

Share it