Pathanamthitta

ലോക്ക് ഡൗൺ: ഒറ്റപ്പെട്ടുപോയ നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കി

തണ്ണിത്തോട് ജനമൈത്രി പോലിസ്, തേക്കുതോട് പ്രവാസി ഗ്ലോബല്‍ സംഘവും ചേര്‍ന്നാണ് വൃദ്ധരും കുട്ടികളുമുള്‍പ്പടെ 16 പേരടങ്ങുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്.

ലോക്ക് ഡൗൺ: ഒറ്റപ്പെട്ടുപോയ നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കി
X

പത്തനംതിട്ട: ലോക്ക് ഡൗണ്‍ കാലത്ത് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ തേക്കുതോട് ഏഴാന്തല വനത്തിനുള്ളില്‍ കഴിഞ്ഞുവന്ന മലമ്പണ്ടാര വിഭാഗത്തില്‍പെട്ട നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു. തണ്ണിത്തോട് ജനമൈത്രി പോലിസ്, തേക്കുതോട് പ്രവാസി ഗ്ലോബല്‍ സംഘവും ചേര്‍ന്നാണ് വൃദ്ധരും കുട്ടികളുമുള്‍പ്പടെ 16 പേരടങ്ങുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്.

അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം ആഹാരസാധനങ്ങള്‍ക്കും മറ്റും പുറത്തിറങ്ങാറുള്ള ഇവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഭക്ഷ്യവസ്തുക്കളില്ലാതെ ദുരിതത്തില്‍ കഴിഞ്ഞുവന്ന ഈ കുടുംബങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഉപയോഗത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചത്. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ അയൂബ് ഖാനില്‍ നിന്നും ആദിവാസി മൂപ്പന്‍ ജനാര്‍ദ്ദനന്‍ ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ബൈജു, അനൂജ്, സിപിഒമാരായ ശരത്, ബൈജു, പ്രേംജിത്, പ്രവാസി സംഘടന സെക്രട്ടറി ലിബിന്‍, ലത്തീഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it