ചേരിക്കൽ മുസ് ലിം ജമാഅത്ത് ഭാരവാഹിയെ വധിക്കാൻ ശ്രമിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

ചേരിക്കൽ മുസ് ലിം ജമാഅത്ത് ഭാരവാഹിയെ വധിക്കാൻ ശ്രമിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

പന്തളം: ചേരിക്കൽ മുസ് ലിം ജമാഅത്ത് ജോയന്റ് സെക്രട്ടറി മുട്ടുവന്തിയിൽ വീട്ടിൽ ഷാഫിയെ വധിക്കാൻ ശ്രമിക്കുകയും ട്രഷറർ റഫീഖിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ പന്തളം മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

മഹല്ല് ജോയന്റ് സെക്രട്ടറിക്ക് നേരെ നടന്ന ആക്രമത്തെ തുടർന്ന് സിപിഎമ്മിനെതിരേ സമുദായത്തിനുള്ളിൽ നിന്ന് എതിർപ്പ് ശക്തമായതോടെ എസ്ഡിപിഐ-സിപിഎം സംഘർഷമെന്ന് നവസാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പ്രശ്നത്തെ ലഘുകരിക്കാനുള്ള ഗൂഢശ്രമമാണ് സിപിഎം നടത്തുന്നത്. ഇന്നലെ രാത്രിയിൽ പള്ളിയിലെ വരവ് ചെലവ് കണക്കുകൾ എഴുതി പുറത്തിറങ്ങിയപ്പോൾ പള്ളിയുടെ പരിസരത്ത് നിന്ന അപരിചിതനോട് കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. അസമയത്ത് പള്ളി പരിസരത്ത് കറങ്ങി നടന്ന യുവാവിനോട് വിവരങ്ങൾ ചോദിച്ചറിയുകയും പോലിസിൽ വിവരം അറിയിക്കുകയുമായിരുന്നു മഹല്ല് ഭാരവാഹികൾ ചെയ്തത്. എന്നാൽ ഇതിന് ശേഷം ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിന്റെ നേത്യത്വത്തിലുള്ള സംഘം ഇവരെ ക്രൂരമായി അക്രമിക്കുകയായിരുന്നു. പള്ളി പരിസരത്ത് കറങ്ങി നടന്ന അപരിചിതൻ ആരാണന്നും അയാൾ എന്തിനു വന്നുവെന്നും സിപിഎമ്മുമായി അയാൾക്കുള്ള ബന്ധം എന്താണന്നതടക്കമുള്ള നിഗൂഢത പോലിസ് പുറത്തു കൊണ്ടുവരണം. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണം.

കുറച്ച് മുസ് ലിം കുടുംബങ്ങൾ മാത്രം താമസിക്കുന്ന ചേരിക്കൽ പ്രദേശത്ത് മുസ് ലിങ്ങൾക്ക് നേരേ സിപിഎം നടത്തുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷമാണ് ഇതേ മഹല്ലിലെ സെക്രട്ടറിയായിരുന്ന ഷഫീഖിനെ സിപിഎമ്മുകാർ ക്രൂരമായി മർദിക്കുകയും അദ്ദേഹത്തിന്റെ വീട് അടിച്ചു തകർത്ത് വൃദ്ധരായ മാതാപിതാക്കളെ ഉപദ്രവിക്കുകയും ചെയ്തത്. കൂടാതെ കബീറിന്റെ വീടും ബൈക്കും കത്തിനശിപ്പിച്ചു. പുറമെ നിരവധി വീടുകളും വാഹനങ്ങളും കടകളും അടിച്ചു തകർക്കുകയും സ്വർണ്ണവും പണവും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാലാണ് നാദാപുരം മോഡൽ കലാപം വീണ്ടും ചേരിക്കലിൽ സിപിഎം നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അക്രമികൾക്കെതിരേ വധശ്രമത്തിന് കേസ് എടുത്ത് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് മുജീബ് പ്രചരിക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അൻസാരി മുട്ടാർ, അബ്ദുൽ കരിം, സുധീർ, സംബന്ധിച്ചു.

RELATED STORIES

Share it
Top