Pathanamthitta

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് ഭാരമാകുന്നു: റോയി അറയ്ക്കൽ

ജനവിരുദ്ധ നയങ്ങളാണ് ഇരു സർക്കാരുകളും ദിനംപ്രതി നടത്തിവരുന്നത്. രാജ്യത്തെ ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഓരോ ദിവസവും ഒരോ നിയമങ്ങൾ പാസാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളുടെ സംരക്ഷകവേഷമണിഞ്ഞ കോൺഗ്രസ്സും മുസ്ലിം ലിഗുമടക്കം ചില കരിനിയമങ്ങൾക്ക് മേൽ കണ്ണടക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് ഭാരമാകുന്നു: റോയി അറയ്ക്കൽ
X

പത്തനംതിട്ട: സാധാരണപ്പെട്ട ജനങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്തവരാണ് കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പറഞ്ഞു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ നയങ്ങളാണ് ഇരു സർക്കാരുകളും ദിനംപ്രതി നടത്തിവരുന്നത്. രാജ്യത്തെ ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഓരോ ദിവസവും ഒരോ നിയമങ്ങൾ പാസാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളുടെ സംരക്ഷകവേഷമണിഞ്ഞ കോൺഗ്രസ്സും മുസ്ലിം ലിഗുമടക്കം ചില കരിനിയമങ്ങൾക്ക് മേൽ കണ്ണടക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചും ഇന്ധനവില വർദ്ധനവ് അടിക്കടി കുട്ടിയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു.

പ്രതികളെ കൊലപ്പെടുത്തിയും ജനപ്രതിധികളെ തല്ലിച്ചതച്ചും ജനകീയ സമരങ്ങളെ അടിച്ചൊതിക്കിയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പോലീസിന് അമിതാധികാരം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മൽസ്യയാന യന്ത്രങ്ങൾക്ക് നികുതി കുത്തനെ കൂട്ടിയും പ്രളയസെസ് എന്ന ഓമനപ്പേരിൽ ജനങ്ങളുടെ മേൽ അമിതഭാരം എൽപ്പിക്കുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഇതിനെതിരേ രാജ്യത്ത് സാമൂഹിക ജനാധിപത്യത്തിലൂന്നിയ യഥാർത്ഥ ബദൽ ശക്തിയാർജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.

മത മന്ത്രങ്ങൾ കൊലവിളിയാക്കി രാജ്യത്ത് ഫാസിസം മുന്നേറുകയാണെന്ന് യോഗത്തിൽ സംസാരിച്ച പ്രത്യാശ സംസ്ഥാന സെക്രട്ടറി നിസാമുദീൻ തച്ചോണം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട് ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് അവതരിപ്പിച്ചു. വരുന്ന ഒരു വർഷത്തെ ആക്ഷൻപ്ലാൻ ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അസ് ലം തിരുവല്ല, ട്രഷറർ റിയാഷ് കുമ്മണ്ണൂർ സംസാരിച്ചു.

ജില്ലാ കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിസാമുദ്ദീൻ തിരുവല്ല, സഫിയ പന്തളം, എ കെ അംജിത എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ആലപ്ര, ഗോപി പുതുമല, റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ്, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, തിരുവല്ല മണ്ഡലം പ്രസിഡന്റ് സിയാദ് നിരണം, അടൂർ മേഖലാ പ്രസിഡന്റ്ഷാജി പഴകുളം, പന്തളം മേഖലാ പ്രസിഡന്റ് മുജീബ് ചേരിക്കൽ, ചിറ്റാർ മേഖലാ പ്രസിഡന്റ് സുബൈർ ചിറ്റാർ, കോന്നി മേഖലാ വൈസ് പ്രസിഡന്റ് നിസാം കോന്നി, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് എസ് ഷൈലജ, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ചുങ്കപ്പാറ യോഗത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it