Pathanamthitta

പ്രവാചകനിന്ദ: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ജമാഅത്ത് ഫെഡറേഷന്‍

പ്രവാചകനിന്ദ: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ജമാഅത്ത് ഫെഡറേഷന്‍
X

അടൂര്‍: നവസാമൂഹിക മാധ്യമങ്ങളിലെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് നിരന്തരമുണ്ടാകുന്ന പ്രവാചക നിന്ദയ്‌ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ ജമാഅത്ത് ഫെഡറേഷന്‍ അടൂര്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അനുകരണീയമായ കേരളത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ത്ത് വ്യത്യസ്ത മത വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വോട്ടു നേടാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ദുഷ്പ്രചരണങ്ങളിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. പ്രതീഷ് വിശ്വനാഥ്, ശ്രീനാഥ് തുടങ്ങി നൂറുകണക്കിന് വ്യക്തികള്‍ അവരുടെ സ്വന്തം പ്രൊഫൈയലില്‍ ദിനംപ്രതി പ്രവാചകനിന്ദ നടത്തുകയാണ്. കൂടാതെ വ്യാജ ഐഡികളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിച്ചും വ്യാപകമായ മതനിന്ദയാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാതെ മൗനാനുവാദം നല്‍കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇനിയും നിസംഗത തുടര്‍ന്നാല്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ജനാധിപത്യ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും താലൂക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കേരള ജമാഅത്ത് ഫെഡറേഷന്‍ അടൂര്‍ താലൂക്ക് പ്രസിഡന്റ് സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദാലി അടൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസര്‍ പഴകുളം വിഷയം അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറിയായി അന്‍സാരി ഏനാത്തിനെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റിയിലേക്ക് ഷാന്‍ പറക്കോടിനെ നോമിനേറ്റ് ചെയ്തു. സൈനുദീന്‍ മൗലവി, താലൂക്ക് ട്രഷറര്‍ രാജാ ഖരീം എന്നിവര്‍ സംബന്ധിച്ചു.





Next Story

RELATED STORIES

Share it