1.20 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍ കാട്ടൂര്‍ തോട്ടപ്പുള്ളി വീട്ടില്‍ ടിഎന്‍ മണി (45), തൃശൂര്‍ വെങ്കിടങ്ങ് പെരുമ്പടപ്പില്‍ വീട്ടീല്‍ സദു എന്ന സദാനന്ദന്‍(45) എന്നിവരാണ് പിടിയിലായത്.

1.20 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍

ചെര്‍പ്പുളശ്ശേരി: കള്ളനോട്ട് നിര്‍മിക്കാനുപയോഗിച്ച കംപ്യൂട്ടറും കളര്‍ പ്രിന്ററുമടക്കം 1,20,000 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍കൂടി പിടിയിലായി. തൃശൂര്‍ കാട്ടൂര്‍ തോട്ടപ്പുള്ളി വീട്ടില്‍ ടിഎന്‍ മണി (45), തൃശൂര്‍ വെങ്കിടങ്ങ് പെരുമ്പടപ്പില്‍ വീട്ടീല്‍ സദു എന്ന സദാനന്ദന്‍(45) എന്നിവരാണ് പിടിയിലായത്. കള്ളനോട്ട് നിര്‍മിക്കുന്നതിന്റെ ഉറവിടവും അന്വേഷണത്തില്‍ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ടി മനോഹരന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മണിയെ വ്യാഴാഴ്ച തൃശൂര്‍ കാട്ടൂര്‍ ചേലക്കത്തറിയില്‍നിന്നും സദാനന്ദനെ വെള്ളിയാഴ്ച ചെര്‍പ്പുളശ്ശേരി പേങ്ങാട്ടിരിയില്‍നിന്നുമാണ് അറസ്റ്റുചെയ്തത്. കള്ളനോട്ട് നിര്‍മിക്കുന്നതിന് ഉപയോഗിച്ച കംപ്യൂട്ടറും കളര്‍ പ്രിന്ററും മറ്റു സാധനസാമഗ്രികളും കാട്ടൂര്‍ വേലക്കത്തറയിലെ മണിയുടെ താമസവീട്ടില്‍നിന്നുമാണ് കണ്ടെടുത്തത്.

മണിയില്‍ നിന്നും കള്ളനോട്ട് വാങ്ങി വിതരണം ചെയ്തുവന്ന മലപ്പുറം കാടാമ്പുഴ ഓണത്തുക്കാട്ടില്‍ അബ്ദുല്‍ കരിം എന്നയാളെ 81,000 രൂപയുടെ കള്ളനോട്ടുമായി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നുമാണ് മറ്റു രണ്ടുപേരുടെ പങ്ക് വെളിവായത്. മണിയും സംഘവും കള്ളനോട്ട് നിര്‍മിച്ച് കോഴിക്കോട്, പാലക്കാട്, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, ചാലിശ്ശേരി, കൊഴിഞ്ഞമ്പാറ ഭാഗങ്ങളില്‍ വിതരണം നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. അന്വേഷണസംഘത്തില്‍ എസ്‌ഐ സി കെ രാജേഷ്, റോയ് ജോര്‍ജ്, എഎസ്‌ഐ സി ടി ബാബുരാജ്, ശങ്കരനാരായണന്‍, പോലിസുകാരായ രജീഷ് മോഹന്‍ ദാസ്, എന്‍ പി പ്രശാന്ത്, കെ സുരേഷ്‌കുമാര്‍, കെ പി ജയരാജ്, സി മനോജ്, പി ഷൗക്കത്തലി, പി കൃഷ്ണദാസ്, ടി സി അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top