വാഹന പരിശോധന ശക്തമായപ്പോള്‍ ട്രെയില്‍ മാര്‍ഗമുള്ള കള്ളക്കടത്ത് വര്‍ധിച്ചു: ആര്‍പിഎഫ് കമാന്‍ഡന്റ്

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ റോഡിലെ വാഹന പരിശോധന ശക്തമായപ്പോള്‍ ട്രെയിന്‍ മാര്‍ഗമുള്ള കള്ളക്കടത്ത് സജീവമായതായി റെയില്‍വേ പോലിസ് കമാന്‍ഡന്റ് ജിതിന്‍ ബി രാജ്. ആര്‍പിഎഫ് പാലക്കാട് ഡിവിഷന്റെ 2021 ലെ നേട്ടത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കഞ്ചാവ്, ലഹരി ഉല്‍പ്പന്നങ്ങള്‍, കുഴല്‍പണം, ആഭരണങ്ങള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. ഈ ഇനത്തില്‍തന്നെ ലക്ഷക്കണക്കിനു രൂപ പിഴയീടാക്കി സര്‍ക്കാരിലേക്ക് അടച്ചു. കള്ളക്കടത്ത് നടത്തുന്ന രീതികളും ഓരോ പ്രാവശ്യവും മാറിക്കൊണ്ടിരിക്കുകയാണ്.
കുടുംബസമേതം യാത്രചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കത്തക്ക വിധം വരുന്ന കാരിയര്‍മാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവണ്ടി തട്ടി മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നുണ്ട്. ആളില്ലാ ലെവല്‍ ക്രോസിലുണ്ടാവുന്നതിനേക്കാള്‍ അപകടം പാളത്തില്‍ ട്രെയിന്‍ തട്ടിയാണ്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ പാലക്കാട് ഡിവിഷന്‍ പരിധിയില്‍ 171 അപകടങ്ങളുണ്ടായി. ഇതില്‍ 162 പേര്‍ മരണപ്പെട്ടു. ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന അപകടങ്ങളാണ് ഇതിലേറെയും. മൊബൈല്‍ ഫോണില്‍ സംസാരിച്ചും അലസതയോടെ നടന്നിട്ടുമുണ്ടാവുന്ന അപകടങ്ങളുമുണ്ട്. നിരന്തരമുണ്ടാവുന്ന അപകട രീതികള്‍ക്കെതിരേ ബോധവല്‍ക്കരണ കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT