സിപിഎം നേതാവിന്റെ കൊലപാതകം: മരുത റോഡ് പഞ്ചായത്തില്‍ ഹര്‍ത്താല്‍
മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട 39കാരനായ ഷാജഹാന്‍. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്.

പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെ മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുത റോഡ് പഞ്ചായത്തിലാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട 39കാരനായ ഷാജഹാന്‍. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.
ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്.
RELATED STORIES
ഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില് താത്കാലിക വെടിനിര്ത്തല് തുടരും; 10 ഇസ്രായേല് പൗരന്മാരെയും...
30 Nov 2023 5:45 AM GMT