തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്- 19 പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു
BY RSN19 Nov 2020 10:35 AM GMT

X
RSN19 Nov 2020 10:35 AM GMT
പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം രോഗ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. ഫെയ്‌സ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് വിതരണം ചെയ്തത്. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന വരണാധികാരി, ഉപവരണാധികാരികള്‍ എന്നിവര്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഘടിപ്പിക്കുന്ന ജീവനക്കാര്‍, സെക്ടറല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് കോവിഡ് - 19 ജാഗ്രത സാമഗ്രികള്‍ വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനങ്ങളിലേയ്ക്ക് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ പ്രക്രിയകള്‍ ഒഴികെയുള്ള മറ്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രതിരോധ സാമഗ്രികള്‍ കൈമാറിയത്. ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പ്രതിരോധ സാമഗ്രികള്‍ അതാത് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും വിതരണം ചെയ്യുന്നതാണ്.
Next Story
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT