തങ്കം ആശുപത്രിയിലെ തുടര്‍ മരണങ്ങള്‍; കാര്യക്ഷമമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ

പാലക്കാട്: പ്രസവശസ്ത്രക്രിയക്കിടെ മാതാവും കുഞ്ഞും മരിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ തങ്കം ആശുപത്രിയില്‍ ചികില്‍സക്കിടെ മറ്റൊരു യുവതി കൂടി മരിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ ജനറല്‍ സെക്രട്ടറി അലവി കെ ടി.
കോങ്ങാട് ചെറായ പ്ലാപ്പറമ്പില്‍ ഹരിദാസിന്റെ മകള്‍ കാര്‍ത്തികയെ ചെറിയ പ്രായത്തില്‍ പോളിയോ ബാധിച്ച കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ശസ്ത്രക്രിക്കുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്ച കാര്‍ത്തിക മരിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിലെ അപാകതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഒരാഴ്ച മുമ്പ് ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞും പ്രസവ ശസ്ത്രക്രിയക്കിടെ ഇതേ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ഈ മരണങ്ങളെല്ലാം തങ്കം ആശുപത്രി അധികൃതരുടെ വീഴ്ചയാണന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി ആവശ്യപ്പെട്ടു.
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT