Palakkad

ഇന്ധന വിലവര്‍ധനവ്; ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കാളവണ്ടി പ്രതിഷേധം

ഇന്ധന വിലവര്‍ധനവ്; ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കാളവണ്ടി പ്രതിഷേധം
X

പാലക്കാട്: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സമരത്തിന് നേതൃത്വം നല്‍കി. കേന്ദ്ര സര്‍ക്കാരുകളുടെ ക്രൂരമായ മനോഭാവമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കൊള്ളയാണ് ഇന്ധനവിലയുടെ മറവില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെറ്റിധരിപ്പിച്ച് മനഷുത്യം പ്രകടിപ്പിക്കാത്ത മുഖമായി മാറിയിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. ഇത് വിലയുടെ പേരിലുളള കൊളളയല്ല മറിച്ച് നികുതി ഭീകരതയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് എണ്ണയുടെ വില കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഉള്‍പ്പടെയുളള ആളുകള്‍ ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വിലയുള്‍പ്പെടെ ഇന്ധനവില 45 രൂപയില്‍ താഴെ മാത്രമാണ് ബാക്കി തുക മുഴുവന്‍ നികുതിയായാണ് പിരിച്ചെടുക്കുന്നത്. 45 രൂപ വരുന്ന ഇന്ധനത്തിന് 55 രൂപ നികുതി എന്നത് കൊളളയും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പ്രതിസന്ധിയുടെ കാലത്ത് നികുതിയുടെ പേരില്‍ ജനങ്ങളെ വലക്കുകയാണ് സര്‍ക്കാര്‍. കോണ്‍ഗ്രസ് കാലത്ത് 9 രൂപ 46 പൈസയായിരുന്നു നികുതി. നികുതി കുറച്ച് അധികവരുമാനം ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നില്ല. ഇത് ഖേദകരവും ദയനീയവുമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

Fuel price hike; Bullock cart protest led by Shafi Parampil MLA

Next Story

RELATED STORIES

Share it