പോക്സോ കേസില്‍ ബിഎസ്എഫ് ട്രെയിനി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിഎസ്എഫ് ജവാന് ട്രെയിനി അറസ്റ്റിലായി. കുത്തനൂര്‍, മുപ്പുഴ, പെരുംപായയില്‍ പ്രസൂജാണ് (26)അറസ്റ്റിലായത്. പ്രതിക്ക് ജോലികിട്ടുന്നതിന് മുമ്പും ജോലി കിട്ടിയശേഷവും പ്രേമം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമാണ് പുതുപ്പരിയാരം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇപ്പോള്‍ അവധിക്ക് വന്നപ്പോള്‍ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുന്നത്.
അമ്മ ഹേമാംബിക നഗര്‍ പോലിസില്‍ പരാതി നല്കി. പ്രസൂജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി പി സി ഹരിദാസിന്റെ നിര്‍ദേശം പ്രകാരം ഹേമാംബിക നഗര്‍ ഇന്‍സ്പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തില്‍ എസ്ഐ വി ഹേമലത, സീനിയര്‍ സിപിഒ ബി പ്രശോഭ്, സിപിഒമാരായ സി എന്‍ ബിജു, സി രാഹുല്‍, എ അരുണാഞ്ജലി എന്നിവരാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.
RELATED STORIES
സംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT