ആസിഫിന്റെ ദുരൂഹ മരണം; ഡിവൈഎസ്പി അന്വേഷിക്കും
BY NSH31 Dec 2021 3:02 PM GMT

X
NSH31 Dec 2021 3:02 PM GMT
തച്ചനാട്ടുകര: നാട്ടുകല്‍ 55ാം മൈല്‍ സ്വദേശി ചേലോക്കോടാന്‍ ആസിഫിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ച്ചുമതല മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന് കൈമാറി. ആസിഫിന്റെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കിണറിലും പരിസരത്തും ഡിവൈഎസ്പി പരിശോധന നടത്തി. വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഡിസംബര്‍ അഞ്ചിന് വൈകീട്ട് എട്ടോടെ കാണാതായ ആസിഫിനെ ഏഴിന് വൈകീട്ട് അഞ്ചോടെ ദേശീയപാതയ്ക്കും വീടിനും നൂറ് മീറ്റര്‍ അകലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷന്‍ കൗണ്‍സിലും നാട്ടുകല്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു.
Next Story
RELATED STORIES
അല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMT