സെക്ടറല്‍ മജിസ്‌ട്രേറ്റ് നിയമനം: പാലക്കാട് ജില്ലാ കലക്ടറുടെ ഉത്തരവിനെതിരേ കേരള ഗസറ്റഡ് ഓഫീസഴ്‌സ് ഫെഡറേഷന്‍
വിവിധ വകുപ്പുകളിലെ ഗസറ്റഡ് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായി നിയമിക്കാതെ കൃഷി വകുപ്പിലെ ഓഫിസര്‍മാരെ മാത്രം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ച നടപടി ഏകപക്ഷീയമായമാണെന്നും ഗസറ്റഡ് ഓഫീസഴ്‌സ് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
പാലക്കാട്: ജില്ലാ കളക്ടറുടെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധവുമായി കേരള ഗസറ്റഡ് ഓഫീസഴ്‌സ് ഫെഡറേഷന്‍. dcpkd/1858/2020/j5 നമ്പര്‍ ഉത്തരവ് പ്രകാരം കൃഷി വകുപ്പിലെ 90കൃഷി ഓഫിസര്‍മാരെയും അഞ്ചു കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ മാരെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള ഗസറ്റഡ് ഓഫിസഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഗസറ്റഡ് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായി നിയമിക്കാതെ കൃഷി വകുപ്പിലെ ഓഫിസര്‍മാരെ മാത്രം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ച നടപടി ഏകപക്ഷീയമായമാണെന്നും ഗസറ്റഡ് ഓഫീസഴ്‌സ് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
ദീര്‍ഘകാലമായി അവധിയിലുള്ളവര്‍ക്കും ചില കൃഷി ഓഫീസര്‍മാര്‍ക്ക് രണ്ടു പഞ്ചായത്തുകളുടെ ചുമതലയും കൊടുത്തിട്ടുണ്ട്.കൂടുതലും വനിതാ ഓഫീസര്‍മാരെ ആണ് ഇത്തരത്തില്‍ നിയമിച്ചിട്ടുള്ളത്.
തങ്ങളുടെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന ഇത്തരം ഓഫീസര്‍മാരെ ബുദ്ധി മുട്ടിക്കുന്ന ജില്ലാ കലക്ടറുടെ ഏക പക്ഷീയ മായ നടപടിയില്‍ കേരള ഗസറ്റഡ് ഓഫീസഴ്‌സ് ഫെഡറേഷന്‍ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. മറ്റു വകുപ്പുകളിലെ ഗസറ്റഡ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പുതുക്കിയ ഉത്തരവ് പുറത്തിറക്കുവാന്‍ ജില്ലാ കലക്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസര്‍സ് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെ ബിന്ദുവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി പി വിജയകുമാര്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോക്ടര്‍ ജോജു ഡേവിസ് ഡോക്ടര്‍ സുധീര്‍ ബാബു, ശാന്തമണി, ഡോക്ടര്‍ ദാമോദരന്‍, അബ്ദുല്‍ മജീദ് സംസാരിച്ചു.
RELATED STORIES
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
4 Feb 2023 1:25 PM GMTഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMT