പിതാവിനൊപ്പം വിറക് ശേഖരിക്കാന്‍ പോയ അഞ്ചു വയസ്സുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു
പുലാപ്പറ്റ-കോണിക്കഴി പറക്കുന്നത്ത് കണ്ണന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ സജിത്ത് ആണ് മരിച്ചത്.

പാലക്കാട്: പിതാവിനൊപ്പം വിറക് ശേഖരിക്കാന്‍ പോയ അഞ്ചു വയസ്സുകാരന്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് മരിച്ചു. പുലാപ്പറ്റ-കോണിക്കഴി പറക്കുന്നത്ത് കണ്ണന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ സജിത്ത് ആണ് മരിച്ചത്. സത്രംകാവില്‍ക്കുന്ന് എയുപിഎസ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ക്വാറിതൊഴിലാളിയായ അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെ കടന്നല്‍ കുത്ത് ഏല്‍ക്കുകയായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി. തുടര്‍ന്ന് തിങ്കളാഴ്ച്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോങ്ങാട് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: കവിത, സബിത. കവി നരേന്‍ പുലാപ്പറ്റയുടെ ഭാര്യാ സഹോദരിയുടെ മൂന്ന് മക്കളില്‍ ഇളയകുട്ടിയാണ് മരണപ്പെട്ട സജിത്ത്.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT