മലപ്പുറത്തെ കെ റെയില്‍ ഓഫിസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരേ പ്രത്യക്ഷ സമരം ആരംഭിച്ച് യുഡിഎഫ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കെ റെയില്‍ പദ്ധതിക്കായി തുറന്ന ഓഫിസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ജീവനക്കാരെ അകത്തുകയറാന്‍ അനുവദിക്കാതെയാണ് പ്രതിഷേധം. ഒന്ാനര മണിക്കൂറോളമാണ് ജീവനക്കാരെ കയറ്റാതെ പ്രവര്‍ത്തകര്‍ ഉപരോധം സംഘടിപ്പിച്ചത്. ഇന്ന് മുതലാണ് പരപ്പനങ്ങാടിയില്‍ കെ റെയിലിന്റെ ജില്ലാ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിനിരുന്നത്.
ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കെ റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രഹസ്യമായി ഓഫിസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഉപരോധം തുടര്‍ന്നതോടെ പോലിസ് സ്ഥലത്തെത്തി ബലമായി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലയില്‍ പലയിടങ്ങളിലും കെ റെയിലിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഓഫിസ് ഉപരോധം.
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT