മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തടവുശിക്ഷ
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി നിധീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍, വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജൈസല്‍ എളമരം, അലിമോന്‍ തടത്തില്‍, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി പി റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

മഞ്ചേരി: 2016ല്‍ സ്വാശ്രയ കോളേജ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ചു വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കരിപ്പൂര്‍ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി നിധീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍, വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജൈസല്‍ എളമരം, അലിമോന്‍ തടത്തില്‍, ജലീല്‍ ആലുങ്ങല്‍, അഷ്‌റഫ് പറക്കുത്ത്, പി പി റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
ഈ കേസില്‍ റിയാസ് മുക്കോളിയും നിധീഷും ജൈസലും നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.സിജെഎം കോടതി വിധിക്കെതിരേ ജില്ലാ കോടതിയില്‍ അപ്പീല്‍ പോവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അറിയിച്ചു. പ്രതികള്‍ക്ക് വേണ്ടി അഡ്വ: കെ എ ജബ്ബാര്‍ ഹാജരായി.
RELATED STORIES
ജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില് മോചനമില്ല; മാര്ഗനിര്ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന് മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMT