യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെരിന്തല്‍മണ്ണ: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏലംകുളം കുന്നക്കാവ് സ്വദേശിയായ വടക്കേക്കര പോത്തന്‍കുഴി കുഞ്ഞുണ്ണിയുടെ മകന് സുധാകരന് എന്ന കുട്ടനെ(27)യാണ് പെരിന്തല്‍മണ്ണ കുന്നപള്ളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അവിവാഹിതനും പെയിന്റിങ് തൊഴിലാളിയുമായ സുധാകരന് ഈ വീട്ടുകാരുമായി ഏറെനാളായി അടുപ്പമുള്ളതായി പറയുന്നു. ദീപക് എന്നും വിളിപ്പേരുള്ള സുധാകരനെ തിങ്കളാഴ്ച രാവിലെ നാട്ടില്‍ കണ്ടവരുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ചതായാണ് പോലിസിന് വിവരം ലഭിച്ചത്. വീടിനകത്തെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മലപ്പുറത്തു നിന്നു ഫോറന്‍സിക് വിദഗ്ധ സ്ഥലത്തെത്തി. പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടര്‍ മഞ്ജിത്ത് ലാലിന്റ നേതൃത്വത്തില്‍ പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈകിട്ട് അഞ്ചരയോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMT